കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ഇന്ന് അഞ്ച് മലയാളികള്‍ കൂടി മരിച്ചു. യു.എ.ഇയിലും സൗദിയിലുമാണ് ഇന്ന് മരണം സംഭവിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 150 ആയി ഉയര്‍ന്നു.
മലപ്പുറം തിരൂര്‍ സ്വദേശി കൊടാലില്‍ അബ്ദുല്‍ കരീം, എടപ്പാള്‍ സ്വദേശി കുണ്ടുപറമ്പില്‍ മൊയ്തുട്ടി എന്നിവരാണ് യു.എ.ഇയില്‍ മരിച്ചത്. കണ്ണൂര്‍ തലശ്ശേരി കതിരൂര്‍ സ്വദേശി ഷാനിദ് , തൃശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശി കൊരമുട്ടിപ്പറമ്പില്‍ ബഷീര്‍, മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി പുളളിയില്‍ ഉമര്‍ എന്നിവരാണ് സൗദിയില്‍ മരിച്ചത്. ഗള്‍ഫില്‍ കോവിഡ് മൂലം ഇന്നലെയും നാല് മലയാളികള്‍ മരിച്ചിരുന്നു. യു.എ.ഇയിലായിരുന്നു ഇതില്‍ രണ്ടു മരണം.