ഗുലാംനബി ആസാദും സിദ്ദുവും ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് രണ്ടുദിവസത്തെ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കായി ഇന്ന് കേരളത്തിലെത്തും. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിസഭാംഗവുമായ നവജ്യോത് സിങ് സിദ്ദുവും ഇന്ന് വിവിധ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ സംസാരിക്കും. ഗുലാം നബി ആസാദ് എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, വയനാട് മണ്ഡലങ്ങളില്‍ പര്യടനം നടത്തും. ഇന്ന് കൊച്ചിയിലെത്തുന്ന അദ്ദേഹം രാവിലെ 11ന് ആലുവ, 3.30ന് ചാവക്കാട്, 4.30ന് പൊന്നാനി, 6.30ന് പട്ടാമ്പി, രാത്രി എട്ടിന് മലപ്പുറം എന്നിവിടങ്ങളില്‍ പ്രസംഗിക്കും. നാളെ രാവിലെ 10.30ന് മട്ടന്നൂര്, 11.30ന് തലശ്ശേരി, 3ന് മാനന്തവാടി, 4.30ന് കമ്പലക്കാട്, 6.30ന് മുക്കം, രാത്രി 8ന് കാവന്നൂരും പ്രസംഗിക്കും. സിദ്ദു ഇന്ന് കോഴിക്കോട്, വടകര, വയനാട് മണ്ഡലങ്ങളില്‍ പര്യടനം നടത്തും. കോഴിക്കോട് രാവിലെ 10നും വടകരയില്‍ രാവിലെ 11.30നും പ്രസംഗിക്കും. ഉച്ചതിരിഞ്ഞ് വയനാട് മണ്ഡലത്തിലെ കല്‍പ്പറ്റ, നിലമ്പൂര്‍, എടവണ്ണ, കൊടിയത്തൂര്‍, മാനന്തവാടി, കൊമ്പലക്കാട്, മുക്കം, കവനൂര്‍ എന്നിവിടങ്ങളിലും പ്രസംഗിക്കും.