വാഗ്ദാനങ്ങളുടെ കണ്‍കെട്ടുമായി മോദി ഗുജറാത്തില്‍ ,1100 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു

 

നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി 1140 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു.615 കോടി രൂപയുടെ കടത്തു സര്‍വീസിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

തെരെഞ്ഞടുപ്പ് തിയതി പ്രഖ്യാപിക്കാത്ത കമ്മീഷന്റെ നടപടി വിവാദമായിരിക്കെയാണ് മോദിയുടെ ഗുജറാത്ത് സന്ദര്‍ശനം. തെരെഞ്ഞെടുപ്പ് കമ്മീഷന്‍ തിയ്യതി പ്രഖ്യാപിക്കുന്നതോടെ മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വരും. ഇതോടെ വാഗ്ദാനങ്ങളൊന്നും പ്രഖ്യാപിക്കാന്‍ സാധിക്കില്ല. ബി.ജെ.പി യുടെ സമ്മര്‍ദ്ദം മൂലമാണ് കമ്മീഷന്‍ തിയ്യതി പ്രഖ്യാപിക്കാത്തതെന്ന വാദം നിലനില്‍ക്കുന്നുണ്ട്.

ഭാവ്‌നഗര്‍, വഡോദര ജില്ലകളിലാണ് മോദി പദ്ധതികളുടെ തറക്കല്ലിടല്‍ നിര്‍വഹിക്കുന്നത്. കൂടാതെ സര്‍ക്കാര്‍ ജീവക്കാര്‍ക്കും മുന്‍സിപ്പാലിറ്റി ജീവനക്കാര്‍ക്കും ശമ്പള വര്‍ദ്ധനവ് അടക്കമുള്ള ഒട്ടേറെ പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

SHARE