ഗുജറാത്തില്‍ എംഎല്‍എയ്ക്ക് കോവിഡ്; മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി; രാജ്യത്ത് കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യമാണുള്ളത്. അതിനിടെ ഗുജറാത്ത് എംഎല്‍എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖെഡവാലയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റു രണ്ട് എംഎല്‍എമാരോടൊപ്പം മുഖ്യമന്ത്രി വിജയ് രൂപാണിയെ സന്ദര്‍ശിച്ചിറങ്ങി അല്‍പ സമയത്തിനു ശേഷമാണ് പരിശോധനാ ഫലം വന്നത്. ശരീരോഷ്മാവില്‍ വ്യതിയാനം ഉണ്ടായതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്.

ഗാന്ധിനഗര്‍ എസ്‌വിപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എത്രയാള്‍ക്കാരുമായി എംഎല്‍എ ഇടപെട്ടുവെന്നു വ്യക്തതയില്ല. സാമൂഹിക അകലം പാലിച്ചാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വിഡിയോ ദൃശങ്ങളില്‍ നിന്നും വ്യക്തമാണ്. 617 േപരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചത്. 55 പേര്‍ക്ക് രോഗം ഭേദമാകുകയും 26 പേര്‍ മരിക്കുകയും ചെയ്തു.

SHARE