വോട്ടെണ്ണലില്‍ കൃത്രിമം; ഗുജറാത്തില്‍ ബി.ജെ.പി മന്ത്രിയുടെ തെരഞ്ഞെടുപ്പ് അസാധുവാണെന്ന് പ്രഖ്യാപിച്ച ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി


അഹമ്മദാബാദ്: മന്ത്രി ഭൂപേന്ദ്ര സിന്‍ഹ് ചുദാസാമയെ ഗുജറാത്ത് നിയമസഭയിലേക്ക് തെരഞ്ഞെടുത്തത് അസാധുവാണെന്ന് പ്രഖ്യാപിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. വോട്ടെണ്ണലില്‍ കൃത്രിമം കാണിച്ചെന്ന പരാതിയില്‍ ഗുജറാത്തില്‍ മന്ത്രിയുടെ 2017ലെ തെരഞ്ഞെടുപ്പ് വിജയം കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. എതിര്‍ സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് നേതാവുമായ അശ്വിന്‍ റാത്തോഡിന്റെ പരാതിയെ തുടര്‍ന്നാണ് ഗുജറാത്ത് ഹൈക്കോടതി നടപടി പ്രഖ്യാപിച്ചിരുന്നത്.

327 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ധോല്‍ക്ക മണ്ഡലത്തില്‍ നിന്ന് ഭുപേന്ദ്ര സിംഗ് നിയമസഭയിലെത്തിയത്. തെരഞ്ഞെടുപ്പ് സമയത്ത് കമ്മീഷന്റെ നിര്‍ദേശങ്ങളും ചട്ടങ്ങളും നിരവധി തവണ ലംഘിച്ച ഭുപേന്ദ്ര, നിരവധി അഴിമതികളിലും പങ്കുള്ളയാളാണ്.

SHARE