അഹമ്മദാബാദ്: ഗുജറാത്തില്‍ ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കപ്രദ മേഖലയില്‍ നിന്നുള്ള പ്രമുഖ നേതാവായ ബാബുബായ് വര്‍ധയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നിയമസഭ ഉപതെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ബിജെപി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്ന കോണ്‍ഗ്രസ് വലിയ നേട്ടമായിരിക്കുകയാണ്.
കപ്രദ നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബാബുബായ് വര്‍ധ ബി.ജെ.പി വിട്ടത്. മണ്ഡലത്തിലെ എം.എല്‍.എയായിരുന്ന ജിത്തുഭായ് ചൗധരി കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇവിടെ ബാബുബായ് വര്‍ധയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയേക്കും.
രാജ്യസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് ഇക്കഴിഞ്ഞ മാർച്ചിലും ജൂണിലുമായി കോൺഗ്രസിന് പാലം വലിച്ച് 8 കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിട്ടത്. പിന്നീട് ഇതിൽ 6 പേർ ബിജെപിയിൽ ചേരുകയും ചെയ്തു. ഇതോടെ സപ്തംബർ അവസാനത്തോടെ ഇവരുടെ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
മോര്‍ബി, കര്‍ജാന്‍, കപ്രാഡ, ലിംബാഡി, ഗദ്ദ, ദാങ്, ധാരി, അബ്ദാസ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കോൺഗ്രസ് വിമതരെ തന്നെ ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. ഇതിനിടെയാണ് ബിജെയിലെ മുതിർന്ന നേതാവിനെ മറുകണ്ടം കോൺഗ്രസ് തിരിച്ചെത്തിച്ചിരിക്കുന്നത്. ഇനി കപ്രദ മണ്ഡലത്തിലേക്ക് സ്ഥാനാര്‍ത്ഥിയെ അന്വേഷിക്കുന്ന പ്രക്രിയ അവസാനിപ്പിക്കാമെന്നാണ് കരുതുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഗൗരവ് പാണ്ഡ്യ പറഞ്ഞു.