ഗുജറാത്തില്‍ മുസ്ലിംകളെ ജീവനോടെ ചുട്ടുകൊന്ന സമീര്‍പട്ടേല്‍ ലണ്ടനില്‍ അറസ്റ്റില്‍

അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തിനിടെ മുസ്ലിംകളെ ജീവനോടെ ചുട്ടുകൊന്ന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ലണ്ടനില്‍ അറസ്റ്റില്‍. ജാമ്യത്തിലിറങ്ങി ലണ്ടനിലേക്ക് കടന്നു കളഞ്ഞ ഇയാളെ ഉടന്‍ എസ്.ഐ.ടിക്ക് കൈമാറും.

ഓദ് ഗ്രാമത്തിലെ പിര്‍വാലി ഭഗോല്‍ പ്രദേശത്ത് 23 മുസ്ലിംകളെ ജീവനോടെ ചുട്ടുകൊന്ന കേസിലാണ് ഇവരെ അറസ്റ്റു ചെയ്തിരുന്നത്. 9 സ്ത്രീകളും അത്രതന്നെ കുട്ടികളും 5 പുരുഷന്മാരെയുമാണ് 2002 മാര്‍ച്ച് ഒന്നിന് 1500ഓളം വരുന്ന കലാപകാരികള്‍ ചുട്ടുകൊന്നത്.

2012 ഏപ്രില്‍ 9ന് 23 പേരെ കുറ്റക്കാരായി സ്‌പെഷ്യല്‍ കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍ സമിര്‍ പട്ടേലിന്റെ വിചാരണ പൂര്‍ത്തിയായിരുന്നില്ല. ഇയാള്‍ ഒളിച്ചുതാമസിക്കുന്ന സ്ഥലം കണ്ടെത്തിയ ശേഷം റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കിയിരുന്നതായും ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ ഇന്നുതന്നെ ലണ്ടനിലേക്ക് തിരിക്കുമെന്നും എസ്‌ഐടി അംഗവും ഗാന്ധി നഗര്‍ സ്‌പെഷ്യല്‍ ക്രൈംബ്രാഞ്ച് അംഗവുമായ എകെ പാര്‍മര്‍ അറിയിച്ചു.

ഇയാള്‍ക്കൊപ്പം മുങ്ങിയ കൂട്ടുപ്രതികളായ രാകേഷ് പട്ടേല്‍, നാഥു പട്ടേല്‍ എന്നിവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. വ്യാജ പാസ്‌പോര്‍ട്ടുപയോഗിച്ചാണ് ഇവര്‍ രാജ്യം വിട്ടത്.

SHARE