ഗുജറാത്തില്‍ കുടിയേറ്റ തൊഴിലാളികളും പൊലീസും ഏറ്റുമുട്ടി

ഗുജറാത്തിലെ വ്യവസായ നഗരമായ സൂറത്തില്‍ കുടിയേറ്റ തൊഴിലാളികളും പൊലീസും ഏറ്റുമുട്ടി. നാട്ടില്‍ പോകണമെന്ന ആവശ്യവുമായി തെരുവിലിറങ്ങിയ തൊഴിലാളികളാണ് പൊലീസുമായി ഏറ്റുമുട്ടിയത്.ഡയമണ്ട്, ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് തൊഴിലാളികളാണ് തെരുവിലിറങ്ങിയത്.

തൊഴിലാളികളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. തുടര്‍ന്ന് തൊഴിലാളികള്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. കുടിയേറ്റ തൊഴിലാളികളും പൊലീസും ഏറ്റുമുട്ടുന്ന നാലാമത്തെ സംഭവമാണ് സൂറത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തില്‍ 40 ലക്ഷം കുടിയേറ്റ തൊഴിലാളികളുണ്ടെന്നാണ് കണക്ക്. പാലര്‍പുര്‍ പാട്യയിലും പൊലീസും തൊഴിലാളികളും ഏറ്റുമുട്ടിയിരുന്നു.

SHARE