ഗുജറാത്തില്‍ ബി.ജെ.പി ക്ക് കനത്ത തിരിച്ചടി; വോട്ടെണ്ണലില്‍ കൃത്രിമം കാണിച്ചതിന് ഹൈക്കോടതി മന്ത്രിയുടെ വിജയം അസാധുവാക്കി

ഗുജറാത്തില്‍ ബി.ജെ.പിക്ക് തിരിച്ചടി. മന്ത്രി ഭൂപേന്ദ്രസിങ് ചുദാസാമയുടെ 2017ലെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി അസാധുവാക്കി. വോട്ടെണ്ണലില്‍ കൃത്രിമം കാണിച്ചുവെന്നും മന്ത്രിപദവി ദുരുപയോഗം ചെയ്‌തെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗുജറാത്ത് ഹൈക്കോടതിയുടെ നടപടി. രൂപാണി മന്ത്രിസഭയിലെ നിയമ മന്ത്രിയാണ് ഭൂപേന്ദ്രസിങ് ചുദാസാമ.

429 പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ അനധികൃതമായി റദ്ദാക്കിയതായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും എതിരാളിയുമായിരുന്ന അശ്വിന്‍ റാത്തോഡ് ഉന്നയിച്ച വാദം ഹൈക്കോടതി ശരിവെക്കുകയായിരുന്നു.അഹമ്മദാബാദിലെ ധോല്‍ക മണ്ഡലത്തില്‍ നിന്നാണ് ഭൂപേന്ദ്രസിങ് 2017ല്‍ വിജയിച്ചിരുന്നത്. വെറും 327 വോട്ടുകള്‍ക്കായിരുന്നു അദ്ദേഹത്തിന്റെ വിജയം. 2018ജനുവരി 17നാണ് വോട്ടെണ്ണലില്‍ കൃത്രിമം കാണിച്ചെന്ന കേസ് ഹൈക്കോടതിയിലെത്തുന്നത്. വോട്ടെണ്ണല്‍ കേന്ദ്രത്തിലെ വീഡിയോ ദൃശ്യങ്ങളടക്കം പരിശോധിച്ചിരുന്നു കോടതിയുടെ നടപടി.

SHARE