ഗുജറാത്ത് തെരഞ്ഞെടുപ്പ്: ഡിസംബര്‍ 9,14 തിയ്യതികളില്‍ നടക്കും

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചു. രണ്ടുഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്‍പതിനും 14നും നടക്കും. അല്‍പ്പം മുമ്പാണ് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത്.വോട്ടെണ്ണല്‍ ഡിസംബര്‍ 18ന് നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതില്‍ അനിശ്ചിതത്വം ഉടലെടുത്തതോടെ ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.  വോട്ടിംഗ് മെഷീനൊപ്പം വിവിപാറ്റ് ഘടിപ്പിച്ചുകൊണ്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. തന്റെ വോട്ട് ആര്‍ക്കാണെന്ന് വ്യക്തമാക്കുന്ന സ്ലിപ്പുകള്‍ വോട്ടര്‍ക്ക് കാണാന്‍ കഴിയും. എന്നാല്‍ അടിയന്തിരഘട്ടങ്ങളില്‍ സ്ലിപ്പുകള്‍ പരിശോധിക്കാനുള്ള സാഹചര്യം ഒരുക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.