‘ആസാദി മുദ്രാവാക്യം വിളിക്കുന്നവര്‍ക്ക് രാജ്യം വിടാം’; ഗുജറാത്ത് ഉപമുഖ്യമന്ത്രി

ആസാദി മുദ്രാവാക്യം വിളിക്കുന്നവര്‍ക്ക് രാജ്യം വിട്ടുപോവാമെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ നിധിന്‍ പട്ടേല്‍. പൗരത്വ നിയമത്തില്‍ പ്രതിഷേധിക്കുന്നവരോട് ഇത് ഗുജറാത്താണെന്ന് മറക്കരുതെന്നു അദ്ദേഹം മുന്നറിയിപ്പു നല്‍കി.നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മവാര്‍ഷികച്ചടങ്ങില്‍ പ്രസംഗിക്കവേയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

‘രാജ്യത്തിന് 1947 ല്‍ സ്വാതന്ത്ര്യം ലഭിച്ചതാണ്. എന്നിട്ടും ചില ആളുകള്‍ കൂട്ടം ചേര്‍ന്ന് ആസാദി മുദ്രാവാക്യം ഉയര്‍ത്തുകയാണ്. എന്തില്‍ നിന്നാണ് അവര്‍ക്കു സ്വാതന്ത്ര്യം വേണ്ടത്? മാതാപിതാക്കളില്‍ നിന്നോ അതോ ഭര്‍ത്താക്കന്മാരില്‍ നിന്നോ? അവരെന്താണു പറയുന്നതെന്നു മനസിലാവുന്നില്ല. ഇന്ത്യയില്‍ നിന്നാണു സ്വാതന്ത്ര്യം വേണ്ടതെങ്കില്‍, ആവര്‍ക്കു വേണ്ടുന്ന സ്ഥലത്തേക്കു പോകാന്‍ സൗകര്യം നല്‍കി അതിര്‍ത്തികള്‍ തുറന്നിടാന്‍ പ്രധാനമന്ത്രിയോടു പറയേണ്ടിവരും’നിധിന്‍ പട്ടേല്‍ പറഞ്ഞു.

SHARE