പരസ്പര സമ്മതത്തോടെ ഷൂട്ട് ചെയ്ത സ്വകാര്യവീഡിയോ കാമുകന്‍ ചോര്‍ത്തി; 16 കാരി ആത്മഹത്യ ചെയ്തു

ഗാന്ധിനഗര്‍: ഒപ്പം ചിത്രീകരിച്ച സ്വകാര്യവീഡിയ കാമുകന്‍ പുറത്താക്കിയതിന് പിന്നാലെ 16 കാരി ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദിലെ ചരനഗര്‍ പ്രദേശത്തെ ആണ്‍കുട്ടിയാണ് പെണ്‍കുട്ടിക്കൊപ്പമുള്ള സ്വകാര്യ വീഡിയോ ചോര്‍ത്തിയത്.

വീഡിയോ തന്റെ മൂന്ന് സുഹൃത്തുക്കള്‍ക്ക് ചോര്‍ത്തി നല്‍കി പ്രചരിപ്പിച്ചതോടെ മാനസിക സമ്മര്‍ദ്ദമനുഭവിച്ചാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. വീഡിയോ ചോര്‍ന്നതോടെ വിഷാദത്തിലായ പെണ്‍കുട്ടി തിങ്കളാഴ്ച വൈകുന്നേരം വീടിന്റെ സീലിംഗില്‍ തൂങ്ങിമരിക്കുകയായിരുന്നു.

വീഡിയോ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഫെബ്രുവരി 29 ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കാമുകനെതിരെ ബലാത്സംഗ കേസ് കൊടുത്തിരുന്നു. പെണ്‍കുട്ടിയും കാമുകനും പരസ്പരം സമ്മതത്തോടെയാണ് അവരുടെ സ്വകാര്യ വീഡിയോ ഷൂട്ട് ചെയ്തതെന്നും എന്നാല്‍ കാമുകന്‍ അത് തന്റെ സുഹൃത്തുക്കള്‍ക്ക് ചോര്‍ത്തിനല്‍കുകയായിരുന്നെന്നും, സര്‍ദാര്‍നഗര്‍ പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ഹേമന്ത് പട്ടേല്‍ പറഞ്ഞു.
ഐപിസി, ലൈംഗിക കുറ്റകൃത്യങ്ങളില്‍ ചേര്‍ത്ത് പോക്‌സോ നിയമപ്രകാരം പ്രതിക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തിട്ടുണ്ട്.
വീഡിയോ പ്രചരിപ്പിച്ചതിന് പ്രതിയുടെ മൂന്ന് സുഹൃത്തുക്കള്‍ക്കെതിരെയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റ് പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്.
കുറ്റംആരോപിക്കപ്പെട്ട നാല് പ്രതികളില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

SHARE