ഇന്ത്യന്‍ ജി.എസ്.ടി അതിസങ്കീര്‍ണം; പിഴവുകള്‍ ചൂണ്ടിക്കാട്ടി ലോകബാങ്ക് റിപ്പോര്‍ട്ട് ഇങ്ങനെ

ന്യഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ജി.എസ്.ടി സമ്പ്രാദയം ലോകത്തെ ഏറ്റവും സങ്കീര്‍ണമായ രീതിയാണെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. മറ്റൊരിടം ഇത്രയും സങ്കീര്‍ണമായ ചരക്ക് സേവന നികുതി നിലവിലില്ലെന്നാണ് ലോക്ബാങ്ക് അധികൃതര്‍ പറയുന്നത്.

ഏറ്റവും കൂടിയ നികുതിനിരക്കുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ആഗോളതലത്തില്‍ ജി.എസ്.ടി നടപ്പിലാക്കിയ 115 രാജ്യങ്ങളുടെ വിവരങ്ങള്‍ പരിശോധിച്ചാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്.

ഇന്ത്യയിലെ ഉയര്‍ന്ന ജി.എസ്.ടി നിരക്ക് 28 ശതമാനമാണ്. ഇതിനേക്കാള്‍ ഉയര്‍ന്ന ജി.എസ്.ടിയുള്ള ചിലിയിലാണ്. മറ്റൊരു പ്രധാന പ്രശ്‌നം വ്യത്യസ്ത നികുതി സ്ലാബുകളുണ്ടെന്നതാണ്. കൂടാതെ നാലു നികുതി സ്ലാബുകളും ഇന്ത്യയിലുണ്ട്.

അഞ്ച്, പന്ത്രണ്ട്, പതിനെട്ട്, ഇരുപത്തിയെട്ട് എന്നിങ്ങനെയാണവ. സ്വര്‍ണത്തിന് സ്ലാബില്‍ നിന്നും വ്യത്യസ്തമായി മൂന്നു ശതമാനം നികുതി ഈടാക്കുകയും ചില ഉല്‍പ്പന്നങ്ങളെ നികുതിരഹിതമാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനേക്കാളേറെ പ്രശ്‌നമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത് ജി.എസ്.ടി ഉള്‍പ്പെടുത്താതെ മാറ്റി നിര്‍ത്തപ്പെട്ട ഉല്‍പ്പന്നങ്ങളെക്കുറിച്ചാണ്. ഇന്ത്യ അടക്കം അഞ്ചു രാജ്യങ്ങളില്‍ മാത്രമാണ് നാലു വ്യത്യസ്ത നികുതിനിരക്ക് ഇപ്പോള്‍ നിലവിലുള്ളത്.

SHARE