ഇന്ധന വില ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരണം: മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

ഗുരുഗ്രാം: പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ചരക്ക് സേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. ഹരിയാനയിലെ ഗുരുഗ്രാമില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി പരിധിയിലേക്ക് ഇന്ധനവും ഉള്‍പ്പെടുത്താന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ധാരണയുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തുന്നതിനെ ന്യായീകരിച്ച അദ്ദേഹം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ചു.