പുതുവര്‍ഷത്തില്‍ ഐ.എസ്.ആര്‍.ഒയുടെ ആദ്യ ദൗത്യം വിജയം; ജിസാറ്റ്-30 വിക്ഷേപിച്ചു

ഫ്രഞ്ച് ഗയാന: പുതുവര്‍ഷത്തിലെ ആദ്യ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച് ഐ.എസ്.ആര്‍.ഒ. അത്യാധുനിക ആശയ വിനിമയ ഉപഗ്രഹമായ ജിസാറ്റ്-30 ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ 2.35ന് ഫ്രഞ്ച് ഗയാനയില്‍ നിന്ന് വിക്ഷേപിച്ചത്. 2005 ഡിസംബറില്‍ വിക്ഷേപിച്ച വാര്‍ത്താ വിനിമയ ഉപഗ്രഹമായ ഇന്‍സാറ്റ്-4 എക്ക് പകരമായാണ് ജിസാറ്റ്-30 വിക്ഷേപിച്ചത്. 30 മിനിറ്റ് കൊണ്ട് വിക്ഷേപണം പൂര്‍ത്തിയായി.

പേടകത്തില്‍ നിന്നും ഉപഗ്രഹം വിജയകരമായി വേര്‍പെട്ടെന്നും ഉപഗ്രഹം അതിന്റെ ദൗത്യത്തിലേക്ക് ഉടന്‍ പ്രവേശിക്കുമെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു. യൂറോപ്യന്‍ ബഹിരാകാശ വാഹനമായ അരിയാനെ അഞ്ചാണ് ജിസാറ്റ്-30നെ ബഹിരാകാശത്ത് എത്തിച്ചത്.

SHARE