യുവാവിനെ സംഘംചേര്‍ന്ന് കായലില്‍ മുക്കിക്കൊല്ലാന്‍ ശ്രമം; യുവാവ് ഗുരുതരാവസ്ഥയില്‍

കൊല്ലം: കോയിവിളയില്‍ യുവാവിനെ സംഘംചേര്‍ന്ന് കായലില്‍ മുക്കിക്കൊല്ലാന്‍ ശ്രമം. സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവിലാണ് യുവാവിനെ കായലില്‍ തള്ളിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്. ശ്വാസകോശത്തില്‍ ചെളിയും ഉപ്പുവെള്ളവും കയറിയ യുവാവ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ തിവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. കേസ്സിലെ മുഖ്യപ്രതിയും രണ്ട് സുഹൃത്തുകളും ചേര്‍ന്ന് കോയിവിള സ്വദേശിയായ അല്‍വിനെ മര്‍ദ്ദിച്ചു എന്നാണ് പരാതി. ആദ്യം അഷ്ടമുടിക്കായലിന്റെ തീരത്ത് വച്ചും പിന്നിട് കായലിലേക്ക് വലിച്ചിട്ടും ക്രൂരമായി മര്‍ദ്ദിച്ചു. കായലില്‍ വച്ച് ഏകദേശം അരമണിക്കൂര്‍ മര്‍ദ്ദനം തുടര്‍ന്നു. പിന്നീട് തീരത്തേക്ക് വലിച്ചിട്ട് മര്‍ദ്ദച്ചു നാട്ടുകാര്‍ എത്തിയാണ് മൂന്നംഗ സംഘത്തിന്റെ മര്‍ദ്ദനത്തില്‍ നിന്നും ആല്‍വിനെ രക്ഷിച്ചത്.

കായലില്‍ വച്ചുണ്ടായ മര്‍ദ്ദനത്തില്‍ അല്‍വിന്റെ ശ്വാസകോശത്തില്‍ ഉപ്പം വെള്ളം കയറി. ശാരിരിക അസ്വസ്തത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അല്‍വിന്‍ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മര്‍ദ്ദിച്ച സംഘം ഒളിവിലാണ്.

SHARE