കണ്ണൂരില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ വിവാഹത്തിന് തൊട്ടുമുമ്പ് വരനെ പൊലീസ് അറസ്റ്റു ചെയ്തു

 

പാനൂര്‍: കണ്ണൂരില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ വിവാഹത്തിന് തൊട്ടുമുമ്പ് വരന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. കണ്ണൂര്‍ പാനൂരിലാണ് സംഭവം. കോടതിയില്‍ ഹാജരാക്കിയെ വരനെ റിമാന്‍ഡ് ചെയ്തു.

പതിനേഴു വയസുകാരിയായ പ്ലസ് ടു വിദ്യാര്‍ഥിനിയെ നഗ്‌നചിത്രം കാട്ടി പീഡിപ്പിച്ചുവെന്നാണ് കേസ്. കഴിഞ്ഞദിവസമാണ് കൊളവല്ലൂര്‍ പൊലീസിന് പെണ്‍കുട്ടിയുടെ പരാതി ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനു പിന്നാലെ ബുധനാഴ്ച യുവാവിനെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രദേശവാസിയായ യുവതിയുമായി യുവാവിന്റെ വിവാഹം ഇന്ന് നടക്കേണ്ടിയിരുന്നതാണ്. ഇതോടെ വിവാഹം മുടങ്ങി.