സംസ്ഥാനത്തെ മൂന്ന് ജില്ലകള്‍ ഗ്രീന്‍ സോണില്‍

സംസ്ഥാനത്തെ മൂന്ന് ജില്ലകള്‍ ഗ്രീന്‍ സോണില്‍. ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളാണ് ഗ്രീന്‍ സോണില്‍ ഉള്ളത്. ഇന്ന് പുതിയ കോവിഡ് കേസ്് വയനാട് റിപ്പോര്‍ട്ട് ചെയ്തതോടെ ഗ്രീന്‍ സോണില്‍ നിന്ന് ജില്ലയെ ഓറഞ്ചിലേക്ക് മാറ്റി.

21 ദിവസമായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളാണ് ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുക.കണ്ണൂര്‍, കോട്ടയം ജില്ലകളെയാണ് കേന്ദ്രം റെഡ് സോണില്‍പ്പെടുത്തിയത്. അത് അങ്ങനെ തുടരും. കാസര്‍കോട്, ഇടുക്കി, കോഴിക്കോട്, കൊല്ലം, പാലക്കാട്, പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം, വയനാട് ജില്ലകളാണ് ഓറഞ്ച് സോണില്‍. റെഡ് സോണ്‍ ജില്ലകളിലെ ഹോട്‌സ്‌പോട്ടുകളിലെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിയന്ത്രണം കര്‍ശനമാക്കും.

രാജ്യത്താദ്യമായി കോവിഡ് പോസിറ്റീവ് കേസ് സ്ഥിരീകരിച്ച തൃശൂര്‍ ജില്ല കോവിഡ് തീവ്രത ഏറ്റവും കുറഞ്ഞ ഗ്രീന്‍ സോണിലാണ്. കഴിഞ്ഞ മാസം 8നാണ് ജില്ലയില്‍ അവസാനമായി കോവിഡ് സ്ഥിരീകരിച്ചത്. 24 ദിവസമായി ജില്ലയില്‍ പുതിയ പോസിറ്റീവ് കേസുകളില്ല. ആശുപത്രികളില്‍ ചികിത്സയിലുണ്ടായിരുന്ന കോവിഡ് രോഗികളെല്ലാം രോഗം ഭേദമായി വീടുകളിലേക്കു മടങ്ങി. ജില്ലയില്‍ ഹോട്‌സ്‌പോട്ടുകളും നിലവില്‍ ഇല്ല.

SHARE