ബിരിയാണി വിറ്റതിന് ദളിത് യുവാവിന് ക്രൂര മര്‍ദ്ദനം

ന്യൂഡല്‍ഹി: ഡല്‍ഹിക്ക് സമീപം ഉത്തര്‍പ്രദേശില്‍ ബിരിയാണിയുണ്ടാക്കി വിറ്റതിന് 43 കാരന് നേരെ ആക്രമണം. ഇന്നലെയാണ് നോയിഡക്ക് സമീപം ഉത്തര്‍പ്രദേശിലെ ബുദ്ധ നഗരര്‍ ജില്ലയില്‍ ബിരിയാണി വിറ്റതിന് ദളിത് യുവാവായ ലോകേഷ് എന്നയാള്‍ക്ക് നേരെ ആക്രമണമുണ്ടായത്.

ജാതി പറഞ്ഞുകൊണ്ടായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ എസ്.സി, എസ്.ടി ആക്ട് പ്രകാരം പൊലീസ് കേസെടുത്തു.

ഡല്‍ഹിയില്‍ നിന്നും 66 കിലോമീറ്റര്‍ മാറി റബുപുരയിലാണ് സംഭവം. യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കൂടി പ്രചരിച്ചതോടെ പ്രതിഷേധം ഉയരുകയായിരുന്നു.
ബിരിയാണിയുണ്ടാക്കിയതിന് ലോകേഷിനെ മര്‍ദ്ദിക്കുന്ന സംഘം ജാതീയമായി അധിക്ഷേപിക്കുന്നതും, മാപ്പ് പറയാന്‍ ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്.

SHARE