മോഡലിങ് രംഗത്ത് തരംഗമായി മുത്തശ്ശനും മുത്തശ്ശിയും

തായ്‌വാന്‍: അലക്കാനേല്‍പിച്ച തുണികളില്‍ നിന്ന് തിരികെ വാങ്ങാന്‍ ആളുകളെത്താത്ത വസ്ത്രങ്ങള്‍ ഉപയോഗിച്ച് അലക്കുകടക്ക് തന്നെ മോഡലായി മാറുകയാണ് ഒരു മുത്തശ്ശനും മുത്തശ്ശിയും. 70 വര്‍ഷത്തോളമായി തായ്‌വാനിലെ തായ്പുങ്ങ് സിറ്റിയിലെ ഹൗലിയില്‍ അലക്ക് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് 84 കാരിയായ ഹ്യൂസു ഹ്യൂയിയും ഭര്‍ത്താവ് ചാങ് വാന്‍ജിയും.

അലക്കുകടയില്‍ പത്ത് വര്‍ഷത്തിലധികമായി ഉപേക്ഷിച്ച് കിടന്ന വസ്ത്രങ്ങളില്‍ കൊച്ചുമകന്‍ റീഫ് ചാംഗ് നടത്തിയ പരീക്ഷണങ്ങള്‍ക്കാണ് വൃദ്ധദമ്പതികള്‍ മോഡലായത്. വാര്‍ദ്ധക്യത്തിന്റെ ഒറ്റപ്പെടലില്‍ മുത്തശ്ശനും മുത്തശ്ശിക്കും ഒരു നേരം പോക്കിനായാണ് ചെറുമകന്‍ പരീക്ഷണം നടത്തിയത്. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ ഇട്ട ചിത്രങ്ങള്‍ക്ക് ലഭിച്ച പ്രതികരണം അമ്പരപ്പിക്കുന്നതായിരുന്നുവെന്നാണ് ചെറുമകന്റെ പ്രതികരണം.

ഇത്തരമൊരു പരീക്ഷണത്തിന് അവരെസമ്മതിപ്പിക്കാന്‍ ഏറെ പരിശ്രമിക്കേണ്ടിവന്നുവെന്ന് റീഫ് ചാംഗ് പറയുന്നു. wantshowasyoung എന്ന ഇന്‍സ്റ്റഗ്രാമില്‍ വെറും പത്തൊന്‍പത് പോസ്റ്റുകളാണ് ഇവരുടേതായി ഉള്ളത് എന്നാല്‍ അവ കണ്ട് വൃദ്ധ ദമ്പതികളുടെ ആരാധകരായത് ഒന്നരലക്ഷത്തോളം ആളുകളാണ്.

SHARE