ഹാദിയയെ തെരുവില്‍ ഭോഗിക്കണമെന്ന് പറഞ്ഞ സുഗതന്‍ വനിതാ മതിലിന്റെ തലപ്പത്ത്

 

തിരുവനന്തപുരം: ഹാദിയയുടെ അച്ഛന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചുകീറി ഉടലും തലയും രണ്ടാക്കി ജയിലില്‍ പോകുമായിരുന്നു എന്ന് സമൂഹമാധ്യമത്തില്‍ തുറന്നു പ്രഖ്യാപിച്ച ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി.സുഗതന്‍ മുഖ്യമന്ത്രിയുടെ വനിതാ മതിലിന്റെ തലപ്പത്ത്!. വനിതാ മതിലിന്റെ ജോയിന്റ് കണ്‍വീനറായി സുഗതനെ നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ശബരിമലയില്‍ വനിതാ മാധ്യമപ്രവര്‍ത്തകയെ തടയുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്നയാളാണ് സുഗതന്‍. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് സുഗതന്‍ ഫേസ്ബുക്കില്‍ രംഗത്തെത്തി.

സംഭവത്തില്‍ വിമര്‍ശവനുമായി വി.ടി ബല്‍റാം എം.എല്‍.എ അടക്കമുള്ളവര്‍ രംഗത്തെത്തി. സി.പി സുഗതനേപ്പോലുള്ള വര്‍ഗീയ ഭ്രാന്തന്മാരെ മുന്നില്‍ നിര്‍ത്തി നാവോത്ഥാന പൊറാട്ട് നാടകം കളിക്കുമ്പോള്‍ അതിനെതിരെ ഒരക്ഷരം ഉരിയാടാന്‍ ഒരെണ്ണത്തിനും നാവ് പൊങ്ങൂലെന്ന് വി.ടി ബല്‍റാം വ്യക്തമാക്കി. ഒരു കൊടും വര്‍ഗീയവാദിയെ കണ്‍വീനറാക്കിയാണ് പിണറായി വിജയന്‍ വനിതാമതിലും ചൈനാ വന്‍മതിലുമൊക്കെ നടപ്പാക്കുന്നതെങ്കില്‍ അത് ആര്‍ക്കൊക്കെ സ്വീകാര്യത ഒരുക്കാന്‍ വേണ്ടിയാണെന്നും ആര്‍ക്കൊക്കെ എതിരെയുള്ള പടപ്പുറപ്പാടാണെന്നും തിരിച്ചറിയാന്‍ മതേതര കേരളത്തിന് കഴിയേണ്ടതുണ്ട് എന്നും ബല്‍റാം ചോദിച്ചു.

SHARE