മതപ്രഭാഷകനെതിരായ യു.എ.പി.എ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

മറുപടി കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന്‌

മതപ്രഭാഷകനെതിരായ യുഎപിഎ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി.കെ കുഞ്ഞാലിക്കുട്ടിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. യു.എ.പി.എ ചുമത്തുന്നത് സര്‍ക്കാര്‍ നയമല്ലെന്നും മുഖ്യമന്ത്രി തുടര്‍ന്നു.

സലഫീ പ്രസംഗകനായ ശംസുദ്ദീന്‍ പാലത്തിനെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന പ്രസംഗത്തിന്റെ പേരില്‍ പൊലീസ് യുഎപിഎ ചുമത്തിയിരുന്നു. അതേസമയം, സംഘ്പരിവാര്‍ നേതാക്കളായ ശശികല, എന്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ യുഎപിഎ ചുമത്താതിരുന്നതും വിവാദമായി.

SHARE