സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി അപേക്ഷ ഇനി മൊബൈല്‍ ആപ്പിലൂടെ

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി മൊബൈല്‍ ആപ്പിലൂടെ അവധിക്കും ഡ്യൂട്ടി ലീവും അപേക്ഷിക്കാം. ‘ുെമൃസീിാീയശഹല’ എന്ന ആപ്ലിക്കേഷനിലൂടെയാണ് ഇത് സാധ്യമാകുന്നത്. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തങ്ങളുടെ അവധികള്‍, ഔദ്യോഗിക ഡ്യൂട്ടി അവധികള്‍, കോംമ്പന്‍സേറ്ററി ഓഫ് എന്നിവ മൊബൈല്‍ വഴി അപേക്ഷിക്കാം.
ഇതിനൊപ്പം പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ്, സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളില്‍ ഓണ്‍ലൈന്‍ ആയി മുറികള്‍ക്ക് അപേക്ഷിക്കാനുളള സംവിധാനം, സര്‍ക്കാര്‍ ഡയറിയുടെ മൊബൈല്‍ ആപ്പ് എന്നിവയുടെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് http://gad.kerala.gov.in/ എന്ന വിലാസത്തില്‍ ലഭ്യമാണ്. സിഡിറ്റ് ആണ് വെബ്സൈറ്റ് വികസിപ്പിച്ചത്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ stateprotocol.kerala.gov.in മുഖേനയും പൊതുഭരണ വകുപ്പിന്റെ വെബ് സൈറ്റിലെ ഓണ്‍ലൈന്‍ സര്‍വീസ് വിന്‍ഡോയിലും മുറികള്‍ക്ക് അപേക്ഷ നല്‍കാം. മുറി ആവശ്യപ്പെട്ട ദിവസത്തിന് അഞ്ച് ദിവസം മുമ്പ് മൊബൈല്‍ നമ്പറില്‍ എസ്.എം.എസ് ആയും ഇ-മെയില്‍ വഴിയും അപേക്ഷകന് വിവരം ലഭിക്കും. ഓരോ ദിവസത്തേയും റൂം അലോട്ട്മെന്റ് ഉത്തരവ് പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഇതുള്‍പ്പടെയുളള മറ്റു സംവിധാനങ്ങള്‍ എന്‍.ഐ.സിയാണ് തയ്യാറാക്കിയിരിക്കുന്നത്.
“sarkardiary’ എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് സര്‍ക്കാര്‍ ഓഫീസിലേക്ക് നേരിട്ട് ഫോണ്‍ ചെയ്ത് കാര്യങ്ങള്‍ അന്വേഷിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യാം. സര്‍ക്കാര്‍ ഡയറിയില്‍ ലഭ്യമായ എല്ലാ വിവരങ്ങളും മൊബൈല്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ഋഅഇഞ (ജീവനക്കാരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ഓണ്‍ലൈനായി സമര്‍പ്പിക്കല്‍) E-Service book (ജീവനക്കാരുടെ സര്‍വീസ് ബുക്കുകള്‍ ഇലക്ട്രോണിക് രൂപത്തിലാക്കല്‍) എന്നിവയും ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സംബന്ധമായ വിവരങ്ങള്‍, പബ്ലിക് സര്‍വീസ് കമ്മീഷനിലേക്ക് ഓട്ടോമാറ്റിക്കായി ഒഴിവ് റിപ്പോര്‍ട്ട് ചെയ്യുന്നതിനുളള സംവിധാനം, എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പഞ്ചിംഗ് വഴി അറ്റന്‍ഡന്‍സ് രേഖപ്പെടുത്തല്‍ തുടങ്ങിയ സംവിധാനങ്ങള്‍ നടപ്പിലാക്കാനുളള നടപടികളും പുരോഗമിക്കുകയാണ്.

SHARE