സ്വകാര്യ ബസ് സമരം; ഉടമകള്‍ക്ക് മുന്നറിയിപ്പുമായി ഗതാഗത മന്ത്രി

തിരുവനന്തപുരം: സ്വകാര്യ ബസ് സമരം തുടര്‍ന്നാല്‍ സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. കഴിഞ്ഞ നാലു ദിവസമായി നടക്കുന്ന സമരം ഇനിയും തുടരുകയാണെങ്കില്‍ ബസുകള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് ഗതാഗതമന്ത്രിയുടെ മുന്നറിയിപ്പ്.

സമരം തുടരുന്ന ബസ് ഉടമകള്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുന്ന തരത്തില്‍ ആദ്യം കാരണം കാണല്‍ നേട്ടീസ് നല്‍കും. മറുപടി തൃപ്തികരമല്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് സര്‍ക്കാര്‍ നീക്കം.

ഞായറാഴ്ച ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സ്വകാര്യ ബസ്സുടമകള്‍ സമരം തുടരുന്നത്.