കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കണം: ഗവര്‍ണര്‍

തിരുവനന്തപുരം: കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിമര്‍ശനം കൊണ്ട് നിലപാട് മാറ്റില്ല. കോണ്‍ഗ്രസിന് തന്നെ വിമര്‍ശിക്കാന്‍ അവകാശമുണ്ട്. പക്ഷെ നിലപാടില്‍ നിന്ന് പിന്നോട്ട് പോവില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതോടെയാണ് ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാറിനെ പിന്തുണച്ച് രംഗത്ത് വന്നത്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. ഇതിനെതിരെ മുഖ്യമന്ത്രി തന്നെ പരസ്യമായി രംഗത്ത് വന്നിരുന്നു.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ് ഗവര്‍ണര്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. ഗവര്‍ണര്‍ ബി.ജെ.പിയുടെ വക്താവ് മാത്രമായി അധഃപതിച്ചെന്നായിരുന്നു കെ.സി ജോസഫ് പറഞ്ഞത്.

SHARE