അസാധാരണ നീക്കവുമായി ഗവര്‍ണര്‍; മുഖ്യമന്ത്രിയെയും ഡിജിപിയെയും വിളിച്ചുവരുത്തി

തിരുവനന്തപുരം: തലസ്ഥാനത്തെ അക്രമസംഭവങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് കൊല്ലപ്പെട്ട സംഭവത്തിലും ഗവര്‍ണറുടെ ഇടപെടല്‍. അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും ഡിജിപി ലോക്‌നാഥ് ബെഹ്‌റയെയും ഗവര്‍ണര്‍ പി.സദാശിവം വിളിച്ചുവരുത്തി. ഇന്നു രാജ്ഭവനിലെത്തി ഗവര്‍ണറെ മുഖ്യമന്ത്രി കാണുകയും ചെയ്തു. അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൂടിക്കാഴ്ചയെക്കുറിച്ച് ഗവര്‍ണര്‍ പി.സദാശിവം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
സാധാരണയായി ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടാറാണ് പതിവ്. എന്നാല്‍ ഇതിന് വിപരീതമായി ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തുകയായിരുന്നു.

SHARE