അടുത്ത ഇരുപത് വര്‍ഷത്തിനകം യു.കെ യില്‍ മൂന്നിലൊന്ന് ജോലികള്‍ക്കും റോബോട്ടുകള്‍

 

കഴിവു കുറഞ്ഞ ജോലിക്കാരെ നിര്‍മ്മാണ-കൈത്തറി മേഖലകളില്‍ നിന്ന് നിഷ്‌കരുണം പുറത്താക്കുന്ന കാഴ്ചയാണ് ഇംഗ്ലണ്ടില്‍ ഈയടുത്തായി കണ്ടുവരുന്നത്. പകരം നിയമക്കുന്നതാകട്ടെ റോബോര്‍ട്ടുകളേയും.

ഈ റോബോര്‍ട്ട് വിപ്ലവത്തില്‍ സര്‍ക്കാര്‍ അസ്വസ്ഥമാണ്. തൊഴിലില്ലാത്ത യുവാക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ് സര്‍ക്കാറിനെ തലവേദനയാക്കുന്നത്.

ഇത്തരം കഴിവു കുറഞ്ഞ തൊഴിലാളികളെ കുറിച്ച് പഠിക്കാനും വേണ്ട പരിശീലനങ്ങള്‍ നല്‍കാനുമായി പ്രത്യേക സംഘത്തെ തന്നെ ഗവര്‍ണമെന്റ് നിയോഗിച്ചിട്ടുണ്ട്.

തൊഴിലാളികളുടെ മികവില്ലായ്മയും റോബോര്‍ട്ടുകളുടെ ഫിനിഷിംഗുമാണ് കമ്പനി മാനേജുമെന്റിനെ മാറ്റി ചിന്തിപ്പിക്കുന്നത്. എന്നാല്‍ ഈ നിരക്കില്‍ തൊഴിലില്ലാത്തവരുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിച്ചാല്‍ അത് സര്‍ക്കാറിനു തന്നെ വലിയ തിരിച്ചടിയാകുമെന്ന് മുന്‍കൂട്ടി കണ്ടു കൊണ്ട് പലര്‍ക്കും സൈന്യത്തില്‍ സേവനമനുഷ്ടിക്കാനുള്ള അവസരവും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. എന്നാല്‍ ആ നീക്കത്തിനും വലിയ പരിമിതിയുള്ളതായി തന്നെയാണ് ബ്രിട്ടീഷ് ഗവര്‍ണമെന്റിന്റെ കണക്കു കൂട്ടല്‍. അതുകൊണ്ടു തന്നെ അടിയന്തിരമായി പരിഹാരം കാണാനുള്ള തയ്യാറെപ്പിലാണ് സര്‍ക്കാര്‍.

SHARE