നീതിക്കായി ശബ്ദിക്കുന്ന കെഎംസിസി നേതാക്കളെ വഴിയില്‍ നേരിടുന്നത് പ്രതിഷേധാര്‍ഹം

ദുബൈ: നീതിക്ക് വേണ്ടി ശബ്ദിക്കുന്ന കെ.എം.സി.സി നേതാക്കളെ ധാര്‍ഷ്ട്യത്തിന്റെ വഴിയില്‍ നേരിടുന്നത് പ്രതിഷേധാര്‍ഹമെന്ന് ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്റ് എന്‍.കെ ഇബ്രാഹിം അഭിപ്രായപ്പെട്ടു. രാജ്യം ഭരിക്കുന്നവര്‍ നീതി കാട്ടണമെന്നും
പൗരന്മാര്‍ക്ക് സുരക്ഷ നല്‍കാനും അപകട ഘട്ടങ്ങളില്‍ ചേര്‍ന്ന് നില്‍ക്കാനും ഭരണാധികാരികള്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര, കേരള സര്‍ക്കാറുകള്‍ പ്രവാസി സമൂഹത്തെ രണ്ടാം തരം പൗരന്മാരായി കാണുന്ന രീതി പ്രതിഷേധാര്‍ഹമാണ്.
കോറോണ ദുരിത ബാധിതരായ പ്രവാസികളെ അവഗണിക്കുകയും തിരിച്ചു വരുന്നവര്‍ക്ക് മാന്യമായ പരിഗണന പോലും നല്‍കാതിരിക്കുകയും ചെയ്യാത്ത ഇരു സര്‍ക്കാറുകളുടെയും നിലപാടില്‍ പ്രതിഷേധിച്ച് കെ.എം.സി.സി നേതാക്കള്‍ കോഴിക്കോട് കലക്ടറേറ്റിന് മുന്നില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്.

നീതിക്ക് വേണ്ടിയുള്ള ജനാധിപത്യ മാര്‍ഗത്തിലൂടെയുള്ള ശബ്ദത്തെ തടയിടാന്‍ ഇത്തരം അന്യായ കേസുകളാല്‍ സാധിക്കില്ല. കെ.എം.സി.സി നേതാക്കളായ ഒ.കെ ഇബ്രാഹിം, എം.ആര്‍ നാസര്‍, ഷംസുദ്ദീന്‍ വെള്ളികുളങ്ങര, കെ.പി മുഹമ്മദ്, ടി.ഹാഷിം, ഹമീദ് വൈക്കലശ്ശേരി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. പ്രവാസി നേതാക്കള്‍ക്കെതിരെയുള്ള ഈ കേസ് ഉടന്‍ പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

SHARE