ഹോട്ടല്‍ ഭക്ഷണം; അളവില്‍ പിടിമുറുക്കി ഭക്ഷ്യ വകുപ്പ്

ന്യൂഡല്‍ഹി: ധൂര്‍ത്തടിച്ചുള്ള ഭക്ഷണ സംസ്‌കാരത്തിനെതിരെ നടപടിയുമായി കേന്ദ്രം. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ഭക്ഷണം കിട്ടാതെ പട്ടിണിയിലിക്കുമ്പോള്‍ വന്‍കിട ഹോട്ടലുകളിലെ അമിതമായ ഭക്ഷണ വിഭവങ്ങളുടെ വിതരണത്തിന് വിലക്ക് വീഴ്ത്താനുള്ള പദ്ധതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ഹോട്ടലുകളില്‍ ഭക്ഷണം പാഴാക്കുന്ന പ്രവണതക്കെതിരെ വിഭവങ്ങളുടെ ഓഡറുകള്‍ക്ക് അളവ് നിശ്ചയിക്കുന്ന നടപടിക്കാണ് കേന്ദ്ര ഭക്ഷ്യ വകുപ്പ് പദ്ധതിയിടുന്ന്ത്. ഹോട്ടലുകളിലെ ഓര്‍ഡര്‍ വിഭവങ്ങളില്‍ അമിതമായ അളവില്‍ ഭക്ഷണം നല്‍കുന്നത് ഭക്ഷണം പാഴാകുന്നത് കാരണമാകുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
കേന്ദ്ര ഭക്ഷ്യവിഭവ വകുപ്പ് മന്ത്രി റാംവിലാസ് പസ്വാന്റെ ഇടപടലിനെ തുടര്‍ന്നാണ് നടപടി. ഭക്ഷണം പാഴാക്കുന്നതിനെതിരായ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പുതിയ നീക്കത്തിന് കാരണമായത്.
വന്‍കിട ഹോട്ടലുകളില്‍ അമിതമായി ഭക്ഷണം നല്‍കുന്ന പ്രവണത തടയാനുള്ള നടപടിക്കാണ് കേന്ദ്ര ഭക്ഷ്യ വകുപ്പ് ഒരുങ്ങുന്നത്. ഇതിനായി ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന അളവില്‍ മാത്രം ഭക്ഷണം നല്‍കുന്ന സ്ഥിതിയിലേക്ക് വിതരണ രീതി മാറ്റാന്‍ ഹോട്ടലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കും. ഇതിനായി പ്രത്യേക നിയമ നടപടിക്കും കേന്ദ്രം പദ്ധതിയിടുന്നുണ്ട്.

SHARE