അസാധാരണ നടപടിയുമായി ഗവര്‍ണര്‍; റിപ്പബ്ലിക് ദിനത്തിലെ മന്ത്രിമാരുടെ പ്രസംഗം വേണം

തിരുവനന്തപുരം: സര്‍ക്കാരിനെതിരെയുള്ള ഗവര്‍ണറുടെ പരാമര്‍ശങ്ങള്‍ തണുത്തിരിക്കെ അപ്രതീക്ഷിത നടപടിയുമായി ഗവര്‍ണര്‍ മുഹമ്മദ് ആരിഫ്ഖാന്‍ രംഗത്ത്. റിപ്പബ്ലിക് ദിനത്തില്‍ മന്ത്രിമാര്‍ നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുകയാണിപ്പോള്‍ ഗവര്‍ണര്‍. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്ക് ഗവര്‍ണറുടെ പി.ആര്‍.ഒ അയച്ച ഇ മെയില്‍ സന്ദേശത്തിലാണ് പ്രസംഗത്തിന്റെ പകര്‍പ്പ് ആവശ്യപ്പെടുന്നത്.

പ്രസംഗത്തിന്റെ പത്രവാര്‍ത്തകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പാണ് ഗവര്‍ണര്‍ ആവശ്യപ്പെടുന്നത്. ഗവര്‍ണര്‍ പങ്കെടുക്കുന്ന ചടങ്ങുകളുടെ പകര്‍പ്പ് രാജ്ഭവന്‍ ആവശ്യപ്പെടാറുണ്ട്. വിവരങ്ങള്‍ ശേഖരിക്കണമെന്ന് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരോട് രാജ്ഭവന്‍ നിര്‍ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജ്ഭവന്റെ നിര്‍ദേശം ലഭിച്ച സാഹചര്യത്തില്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തീരുമാനിക്കുന്നത് പോലെ ചെയ്യാമെന്ന നിലപാടിലാണ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍. അതേസമയം, ഇത് അസാധാരണ നടപടിയാണെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

SHARE