നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വനിയമത്തിനെതിരായ വിമര്‍ശനങ്ങള്‍ വായിച്ച് ഗവര്‍ണര്‍

നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വനിയമത്തിനെതിരായ വിമര്‍ശനങ്ങള്‍ വായിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൗരത്വ നിയമത്തിനെതിരെ വിമര്‍ശനമുള്ള 18ാം ഖണ്ഡിക വായിക്കില്ലെന്ന നിലപാട് മാറ്റിയാണ് ഗവര്‍ണര്‍ വായിച്ചത്.നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമത്തിനെതിരെ വിമര്‍ശനമുള്ള 18ാം പാരഗ്രാഫ് വായിക്കില്ലെന്ന് മുമ്പ് ഗവര്‍ണര്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഗവര്‍ണര്‍ നിയമസഭയിലേക്ക് പ്രവേശിക്കും മുമ്പ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയിലെ നടുത്തളത്തിലിറങ്ങിയത്. വാച്ച് ആന്റ് വാര്‍ഡ് പ്രതിഷേധിച്ച എംഎല്‍എമാരെ നീക്കി. പ്രതിപക്ഷം നയപ്രഖ്യാപനം ബഹിഷ്‌കരിച്ചുകൊണ്ട് നിയമസഭ വിട്ടിറങ്ങി.

നയപ്രഖ്യാപനത്തിന് ഗവര്‍ണറെ സ്പീക്കര്‍ സ്വാഗതം ചെയ്യുമ്പോള്‍തന്നെ ചുറ്റുപാടും ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷം ഗോ ബാക്ക് വിളികള്‍ തുടങ്ങിയിരുന്നു. ഉന്തും തള്ളും സംഘര്‍ഷവും നടന്ന സാഹചര്യത്തില്‍ അത്യന്തം നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പ്രതിപക്ഷം സഭയില്‍ ശക്തമായ പ്രതിഷേധവുമായെത്തിയതിനെ തുടര്‍ന്നാണ് വാച്ച് ആന്റ് വാര്‍ഡിനെ വിളിച്ചത്.

SHARE