ഗവര്‍ണര്‍ ആരിഫ് ഖാന് വിക്കി പേജില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ സ്ഥാനം നല്‍കി ട്രോളന്മാര്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിക്കിപീഡിയ പേജില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ എന്ന് സ്ഥാനം ട്രോളന്മാര്‍.
ഏറ്റവും ഒടുവില്‍ ഗവര്‍ണറുടെ വിക്കിപീഡിയ പേജിലാണ് ട്രോളന്മാരുടെ കളി. ഇന്ന് രാവിലെയാണ് അജ്ഞാത യൂസര്‍ ആരിഫ് മുഹമ്മദ് ഖാനെ കുറിച്ചുള്ള വിക്കിപീഡിയ പേജില്‍ ഗവര്‍ണര്‍ക്കൊപ്പം സംസ്ഥാന ബിജെപിയുടെ അധ്യക്ഷന്‍ എന്ന് കൂടി ചേര്‍ത്തത്. ഉടന്‍ തിരുത്തിയെങ്കിലും പിന്നെയും ബിജെപി അധ്യക്ഷന്‍ എന്ന് കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ ബിജെപി പ്രവര്‍ത്തകനെ പോലെ പ്രവര്‍ത്തിക്കുന്നുവെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ട്രോളുകളില്‍ ഭൂരിപക്ഷവും. ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായെത്തിയ മിസോറാം ഗവര്‍ണര്‍ ശ്രീധരന്‍പിള്ളയ്ക്കതിരെയും ട്രോളുകള്‍ പ്രചരിക്കുന്നുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി കപില്‍ സിബല്‍ രംഗത്ത് വന്നിരുന്നു. ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കാത്തതിനെതിരെയാണ് കപില്‍ സിബലിന്റെ വിമര്‍ശനം. ഗവര്‍ണര്‍ നിയമത്തിന് അതീതനല്ല. സംസാരിക്കാന്‍ സാധിച്ചാല്‍ അദ്ദേഹത്തിന് ഭരണഘടന പറഞ്ഞുകൊടുക്കുമെന്നും കപില്‍ സിബല്‍ പറഞ്ഞിരുന്നു.

SHARE