നാടകീയത വിട്ടൊഴിയാതെ മഹാരാഷ്ട്ര; രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ നല്‍കി

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ നല്‍കി. ഇന്ന് വൈകിട്ട് ഏട്ടര വരെ എന്‍സിപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ സമയം ബാക്കിനില്‍ക്കെയാണ് ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ഭരണഘടന പ്രകാരം സര്‍ക്കാര്‍ രൂപീകരണം നടക്കില്ലെന്ന് ബോധ്യമായെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കുന്നത്.

ഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യാന്‍ കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ നിലവില്‍ ധാരണയായി. അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. രാഷ്ട്രപതി ഭരണത്തിന് തീരുമാനമെടുത്തെന്നും ഇതിനുള്ള ശുപാര്‍ശ ഉടന്‍ നല്‍കുമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ സാവകാശം നല്‍കുന്നില്ലെന്ന് ആരോപിച്ച് ശിവസേന സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.