‘ഗെയിം ഓഫ് ത്രോണ്‍’ താരം ഇന്ദിര വര്‍മയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

, സംഗതി അത്ര സുഖകരമല്ലെന്ന് താരം

ലണ്ടന്‍: ‘ഗെയിം ഓഫ് ത്രോണ്‍സ്’ താരം നടി ഇന്ദിര വര്‍മ്മക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കൊറോണ വൈറസിന് ടെസ്റ്റ് പോസിറ്റീവായതായി താരം തന്നെയാണ് വെളിപ്പെടുത്തിയത്.
താനിപ്പോള്‍ വിശ്രമത്തിലാണെന്നും അസുഖം അത്ര സുഖകരമല്ലെന്നും നടി ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചു. ഗെയിം ഓഫ് ത്രോണ്‍സ് വെബ് സീരീസിലെ സഹതാരം ക്രിസ്റ്റഫര്‍ ഹിവ്ജുവിനും നേരത്തെ കൊറോണ സ്ഥിരീകരിച്ചിരു്ന്നു.

നടി എമിലിയ ക്ലാര്‍ക്കിനൊപ്പമുള്ള സീ ഗള്‍ എന്ന തീയേറ്റര്‍ ഷോയുടെ ചിത്രീകരണത്തിനിടെയാണ് നാല്‍പ്പത്തിയാറുകാരിയായ ഇന്ദിരയ്ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചത്. രോഗഭീതിയെത്തുടര്‍ന്ന് സീ ഗള്‍ തീയേറ്റര്‍ ഷോയും നിര്‍ത്തിവെച്ചിരിക്കുകയാണ്.
മീര നായര്‍ സംവിധാനം ചെയ്ത കാമസൂത്ര സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടി ഇന്ദിര വര്‍മ. ഇതിഹാസ എച്ച്ബിഒ സീരീസിന് പുറമെ, കാര്‍നിവല്‍ റോ, തൂഥര്‍, റോം തുടങ്ങിയ സീരീസുകളുലും ഇന്ദിര അഭിനയിച്ചിട്ടുണ്ട്.

നേരത്തെ ഹോളിവുഡ് താരങ്ങളായ ടോം ഹാങ്ക്‌സ്, റിറ്റ വില്‍സണ്‍, ഇഡ്രിസ് എല്‍ബ, ഓള്‍ഗ കുറിലെങ്കോ, റേച്ചല്‍ മാത്യൂസ് എന്നിവര്‍ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

SHARE