ക്ഷീരകര്‍ഷകര്‍ക്ക് ഗോരക്ഷകരുടെ മര്‍ദ്ദനം: ആക്രമണം പശുക്കടത്താരോപിച്ച്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പശുക്കടത്താരോപിച്ച് വീണ്ടും ആക്രമണം. ഗ്രേറ്റര്‍ നോയിഡലില്‍ രണ്ട് ക്ഷീരകര്‍ഷകരെയാണ് ഗോരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. പശുവിനെയും കുട്ടിയെയും വാങ്ങിയ ശേഷം തങ്ങളുടെ ഗ്രാമത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു പശുക്കടത്താരോപിച്ച് ആക്രമണം.

ഗോരക്ഷകരുടെ മര്‍ദ്ദനത്തില്‍ ഇരുവരുടെയും ശരീരത്തില്‍ ഒടിവുകളുണ്ടാവുകയും ആന്തരികാവയങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് കര്‍ഷകരും ആസ്പത്രിയില്‍ ചികിത്സയിലാണ്.

അന്വേഷണത്തില്‍ മര്‍ദ്ദനത്തിനിരയായവര്‍ പശുക്കടത്തുകാരല്ലെന്നും പശുക്കളെ വാങ്ങിയവരാണെന്നും കണ്ടെത്തി. മര്‍ദ്ദകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഗ്രേറ്റര്‍ നോയ്ഡ റൂറല്‍ എസ്പി സുനിത പറഞ്ഞു.

്അതേസമയം, യാതൊരു പ്രകോപനവുമില്ലാതെയാണ് തങ്ങളെ ആക്രമിച്ചതെന്ന് മര്‍ദ്ദനത്തിനിരയായ ഭൂപ് സിങ് പറഞ്ഞു.
നിയമം കയ്യിലെടുക്കാന്‍ ആരും ശ്രമിക്കരുതെന്നും സംസ്ഥാനത്ത് എല്ലാവര്‍ക്കും സുരക്ഷ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഹ്വാനം ചെയത് ഏതാനും ദിവസങ്ങള്‍ കഴിയും മുമ്പാണ് ഗോരക്ഷയുടെ പേരില്‍ വീണ്ടും അതിക്രമം ഉണ്ടായിരിക്കുന്നത്.

SHARE