ചൈനീസ് ആപ്പുകളായ ഷെയരിറ്റും, എക്സെന്ററും നിരോധിച്ചതോടെ ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി ഫയല്‍ ഷെയറിങ് ഫീച്ചറുമായി ഗൂഗിള്‍. ആപ്പിളിന്റെ എയര്‍ഡ്രോപ്പ് മാതൃകയാക്കിയുള്ള പുതിയ ഫയല്‍ ഷെയറിങ് ഫീച്ചര്‍ ഗൂഗിള്‍ ആഗസ്തില്‍ തന്നെ ഉപയോക്താക്കളില്‍ എത്തിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘നിയര്‍ബൈ ഷെയറിങ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ആന്‍ഡ്രോയിഡ് ഫീച്ചര്‍ ഇപ്പോള്‍ ബീറ്റാ പരീക്ഷണ ഘട്ടത്തിലാണ്. പ്ലേ സ്റ്റോര്‍ അപ്ഡേറ്റ് വഴി ആന്‍ഡ്രോയിഡ് 6 നും അതിന് ശേഷവുമുള്ള ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഈ ഫീച്ചര്‍ ലഭിക്കും.
ആപ്പിള്‍ എയര്ഡ്രോപ്പിനെ പോലെ തന്നെ വളരെ എളുപ്പത്തില്‍ ഫയല്‍ കൈമാറ്റം സാധ്യമാകുന്ന സേവനമാവും നിയര്‍ബൈ ഷെയറിങ്. ചിത്രങ്ങള്‍, വീഡിയോകള്‍, ലിങ്കുകള്‍ ഉള്‍പ്പടെയുള്ള ഫയലുകള്‍ നിയര്‍ബൈ ഷെയറിങ് വഴി പങ്കുവെക്കാം. ബ്ലൂടൂത്തും വൈഫൈയും അടിസ്ഥാനമാക്കിയാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്.
ആപ്പിള്‍ ഉപകരണങ്ങള്‍ തമ്മില്‍ എളുപ്പത്തിലും വേഗത്തിലും ഫയലുകള്‍ കൈമാറാന്‍ ഇതുവഴി സാധിക്കുന്ന സംവിധാനമാണ് എയര്‍ഡ്രോപ്പ്. ഐഓഎസിലും മാക്ക് ഓഎസിലും എയര്‍ഡ്രോപ്പ് സേവനം നേരത്തെ ലഭ്യമായതിനാല്‍ ചൈനീസ് ആപ്പുകളുടെ നിരോധനം ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് പ്രശ്നമായിരുന്നില്ല.