എസ്ബിഐ എല്ലാ എടിഎം ഇടപാടുകളും സൗജന്യമാക്കി

കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ദുരിതത്തില്‍ ഇടപാടുകാര്‍ക്ക് ആശ്വാസവുമായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. അതായത് എസ്ബിഐയുടെ എടിഎമ്മുകളിലും മറ്റു എടിഎമ്മുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കാതെ തന്നെ ഇടപാട് നടത്താനുളള സൗകര്യമാണ് എസ്ബിഐ ഏര്‍പ്പെടുത്തിയത്. ജൂണ്‍ 30 വരെ ഇതിന് പ്രാബല്യം ഉണ്ടായിരിക്കുമെന്ന് എസ്ബിഐ അറിയിച്ചു.

നിലവില്‍ എസ്ബിഐയുടെ അക്കൗണ്ടുടമയാണെങ്കിലും നിശ്ചിത എണ്ണം സൗജന്യ ഇടപാടുകള്‍ കഴിഞ്ഞാല്‍ എടിഎം ഉപയോഗിക്കുന്നതിന് സര്‍വീസ് ചാര്‍ജ് ഈടാക്കിയിരുന്നു. മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നതിനും ഇത് ബാധകമായിരുന്നു. ഇതാണ് തത്കാലത്തേയ്ക്ക് എടുത്തുകളഞ്ഞത്. ഇനി സൗജന്യമായി എത്രതവണ വേണമെങ്കിലും ഏത് ബാങ്കിന്റേയും എടിഎം ഉപയോഗിക്കാമെന്ന് എസ്ബിഐ അറിയിച്ചു.

SHARE