ഗോമൂത്രം കൊറോണ വൈറസിനെ ഇല്ലാതാക്കും; ബി.ജെ.പി എം.എല്‍.എ

പുരാതന ഹിന്ദു ആചാരങ്ങള്‍ക്കും ഗോമൂത്രത്തിനും കൊറോണ വൈറസിനെ വായുവിലാണെങ്കിലും ശരീരത്തിനുള്ളിലാണെങ്കിലും ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് ഹരിദ്വാറിലെ ലക്‌സറില്‍ നിന്നുള്ള ബി.ജെ.പി നിയമസഭാംഗമായ സഞ്ജയ് ഗുപ്ത അവകാശപ്പെട്ടു. ചമോലി ജില്ലയിലെ ഗെയ്‌സെയ്‌നില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സഞ്ജയ് ഇക്കാര്യം പറഞ്ഞത്.

ലോകമെമ്പാടുമുള്ള നൂറുകണക്കിന് ആളുകളുടെ ജീവന്‍ അപഹരിക്കുകയും ആയിരക്കണക്കിന് ആളുകളെ രോഗബാധിതരാക്കുകയും ചെയ്ത മാരകമായ വൈറസിന്റെ വ്യാപനം തടയാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ബി.ജെ.പി എം.എല്‍.എ. ‘ഹിന്ദുമതത്തിലെ പുരാതന ആചാരങ്ങള്‍ അനുസരിച്ച് യജ്ഞം നടത്തുന്നത് മാരകമായ കൊറോണ വൈറസിനെ വായുവില്‍ വെച്ച് തന്നെ കൊല്ലാന്‍ സഹായിക്കും,’ സ!ഞ്ജയ് ഗുപ്ത പറഞ്ഞു. തറയില്‍ ചാണകം പൂശുന്നതും നല്ലതാണ്.

രാജ്യത്ത് മുമ്പ് ആളുകള്‍ വീടുകളുടെ നിലം ചാണകം ഉപയോഗിച്ച് മെഴുകാറുണ്ടായിരുന്നു. ഇത് അണുനാശിനി ആണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ആളുകള്‍ അത് മറന്നു. അവര്‍ വീണ്ടും അത് ആരംഭിക്കുകയാണെങ്കില്‍, വൈറസ് അവരുടെ വീടുകളില്‍ പ്രവേശിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്, ‘ സഞ്ജയ് പറഞ്ഞു.മുന്‍പും ഗോമൂത്രവും ചാണകവും കൊറോണയെ നശിപ്പിക്കാന്‍ ശക്തിയുള്ള ഔഷധമാണെന്ന് ബി.ജെ.പി നോതാക്കള്‍ പറഞ്ഞിരുന്നു.

SHARE