സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 50 രൂപയുടെയും പവന് 400 രൂപയുടെയും വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ സ്വര്‍ണം പവന് 34720 രൂപയും ഗ്രാമിന് 4340 രൂപയുമായി.

ഇന്നലെ സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. തിങ്കളാഴ്ച നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയു മായിരുന്നു തിങ്കളാഴ്ച വര്‍ധിച്ചത്.

SHARE