സ്വര്‍ണവില വീണ്ടും കുത്തനെ കൂടി

സ്വര്‍ണവില പവന് 400 രൂപകൂടി 34,720 രൂപയായി. 4340 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയില്‍ ബുധനാഴ്ച വിലയില്‍ ഏറ്റക്കുറച്ചിലുണ്ടായിട്ടില്ല. സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,715.94 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യു.എസ് കേന്ദ്ര ബാങ്കിന്റെ യോഗംനടക്കുന്നതിനാല്‍ അതിന്റെ തീരുമാനത്തിന് കാത്തിരിക്കുകയാണ് നിക്ഷേപകര്‍.

ദേശീയ വിപണിയിലാകട്ടെ വിലകുറയുകയാണ് ചെയ്തത്. എംസിഎക്‌സില്‍ 10 ഗ്രാമിന് 46,570 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

SHARE