പ്രതികള്‍ എത്തിയതായി സംശയം; ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന. തിരുവനന്തപുരത്തെ ഫ്‌ളാറ്റിലെ പരിശോധന ഒന്നരമണിക്കൂര്‍ നീണ്ടു.

ആറാം തീയതിവരെ ശിവശങ്കര്‍ ഫ്‌ളാറ്റില്‍ വന്നിരുന്നുവെന്ന് സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞു. രണ്ട് ജീവനക്കാരെ ചോദ്യം ചെയ്യാനായി കസ്റ്റംസ് വിളിപ്പിച്ചിട്ടുണ്ട്.

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള രണ്ട് പ്രതികളും ഇവിടെ എത്തിയതായി സംശയമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഒരുവര്‍ഷമായി ശിവശങ്കര്‍ തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്‌ളാറ്റിലാണ് താമസിക്കുന്നത്. വിവാദങ്ങളില്‍ അന്വേഷണം നടക്കട്ടെയെന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നും ശിവശങ്കര്‍ പറഞ്ഞു.

SHARE