കൊച്ചി വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തല്‍ ; യുവതി പിടിയില്‍

നെടുമ്പാശ്ശേരി വിമാനത്താവളം വഴി രണ്ടര കിലോ സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ യുവതി പിടിയില്‍. ആലപ്പുഴ സ്വദേശിയായ ശ്രീലക്ഷ്മി ആണ് പിടിയിലായത്. വിമാനത്താവളത്തിലെ ശുചിമുറിയില്‍ നിന്നായിരുന്നു രണ്ടര കിലോ സ്വര്‍ണ്ണം കണ്ടെടുത്തത്.

ശുചിമുറിയില്‍ സൂക്ഷിച്ച നിലയില്‍ രണ്ടര കിലോ സ്വര്‍ണ്ണം കണ്ടെത്തിയെങ്കിലും ആരാണ് സ്വര്‍ണ്ണം ഇവിടെ വെച്ചത് എന്ന കാര്യം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സംഭവത്തില്‍ സംശയം ജീവനക്കാര്‍ക്ക് നേരെയായിരുന്നെങ്കിലും തുടര്‍ന്ന് അന്ന് വിമാനയാത്ര നടത്തിയവരുടെ പട്ടിക തയ്യാറാക്കി അന്വേഷണം നടത്തുകയായിരുന്നു. ഇതില്‍ സ്ഥിരമായി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ തരംതിരിച്ച് കൂടുതല്‍ അന്വേഷണം നടത്തിയതോടെയാണ് ശ്രീലക്ഷ്മി പിടിക്കപ്പെട്ടത്.