തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് തിരയുന്ന സന്ദീപിന്റെ വര്‍ക്ഷോപ്പ് ഉദ്ഘാടനം ചെയ്ത് സ്പീക്കര്‍ ശ്രീരാമകൃഷ്ണനും കുരുക്കില്‍. സ്പീക്കര്‍ വര്‍ക്ഷോപ് ഉദ്ഘാടനം ചെയ്ത സമയത്തും സന്ദീപ് സ്വര്‍ണക്കടത്തില്‍ പ്രതിയായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് സ്പീക്കര്‍ സന്ദീപിന്റെ വര്‍ക്ഷോപ് ഉദ്ഘാടനം ചെയ്തത്.
സന്ദീപ് 2014 ല്‍ തിരുവനന്തപുരത്ത് സ്വര്‍ണക്കടത്തിന് അറസ്റ്റിലായിരുന്നു. എയര്‍ കസ്റ്റംസ് അന്ന് സന്ദീപിന്റെ വീട് റെയ്ഡ് ചെയ്ത് രേഖകള്‍ പിടികൂടിയിരുന്നു. സന്ദീപ്-സ്വപ്ന സ്വര്‍ണക്കടത്ത് സംഘത്തിന് വര്‍ഷങ്ങളുടെ പഴക്കമെന്ന് കസ്റ്റംസ് പറയുന്നു.
അതേസമയം, സന്ദീപ് നായര്‍ സരിത്തിനൊപ്പം മുന്‍പും സ്വര്‍ണം കടത്തിയെന്ന് ഭാര്യ സൗമ്യ പറഞ്ഞു . സന്ദീപ് ഇടയ്ക്കിടെ ദുബായില്‍ പോയിരുന്നുവെന്ന് സൗമ്യ കസ്റ്റംസിന്റെ ചോദ്യംചെയ്യലില്‍ അറിയിച്ചു. ദുബായ് യാത്ര സ്വര്‍ണക്കടത്തിനാണെന്ന് അറിയില്ലായിരുന്നുവെന്നും സൗമ്യ അറിയിച്ചു. സ്വപ്നയ്ക്ക് പുറമെ സന്ദീപിനെയും കണ്ടെത്താന്‍ കസ്റ്റംസ് തീവ്രശ്രമം തുടരുകയാണ്.