സ്വപ്നയെ ശുപാര്‍ശ ചെയ്തത് ശിവശങ്കര്‍; പരിധിവിട്ട ബന്ധം: റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: സ്വപ്നയെ ഐടി വകുപ്പിനുകീഴില്‍ ജോലിക്ക് ശുപാര്‍ശ ചെയ്തത് എം.ശിവശങ്കര്‍ എന്ന് കണ്ടെത്തല്‍. സസ്‌പെന്‍ഷന്‍ ഉത്തരവിലാണ് വെളിപ്പെടുത്തല്‍. ചീഫ് സെക്രട്ടറിതലസമിതിയുടെ കണ്ടെത്തലാണ് ഉത്തരവിലുള്ളത്. വിദേശനയതന്ത്ര ഉദ്യോഗസ്ഥയുമായി പരിധിവിട്ട ബന്ധം പുലര്‍ത്തിയതും വീഴ്ചയാണെന്ന് ഉത്തരവില്‍ പറയുന്നു. ഈ ഇടപെടലുകള്‍ അഖിലേന്ത്യാസര്‍വീസ് ചട്ടങ്ങളുടെ ലംഘനം.

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ആരംഭിച്ചത് മുതല്‍ എം ശിവശങ്കറിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അദ്ദേഹത്തെ അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്യാന്‍ കഴിഞ്ഞ ദിവസമായിരുന്നു തീരുമാനിച്ചത്.ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി ഔദ്യോഗിക വാഹനത്തില്‍ യാത്രചെയ്തതിന്റെയും വിവരങ്ങള്‍ മുമ്പ് തന്നെ പുറത്ത് വന്നിരുന്നു.

SHARE