വിമാനത്താവളം വഴി കുഴമ്പ് രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചു; പിടിച്ചു

കൊച്ചി: വിമാനം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ കൊച്ചിയില്‍ പിടിയില്‍. കോലാലംപൂരില്‍ നിന്നും കൊണ്ടു വന്ന സ്വര്‍ണവുമായാണ് മലപ്പുറം സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായത്. ഒരു കിലോയോളം സ്വര്‍ണം ഇയാളില്‍ നിന്നും കണ്ടെത്തി. സ്വര്‍ണം കുഴമ്പ് രൂപത്തിലാക്കി കടത്താനായിരുന്നു ഇയാളുടെ ശ്രമം. 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് ഇയാളില്‍ നിന്നും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയിരിക്കുന്നത്.

SHARE