കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; യുവതി ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടിയിലേറെ വിലവരുന്ന സ്വര്‍ണം പിടികൂടി. നാല് പേരില്‍ നിന്നായി മൂന്ന് കിലോ സ്വര്‍ണമാണ് പിടികൂടിയത്.

കാസര്‍കോട് സ്വദേശികളായ മുഹമ്മദ് മിദ്ലാജ്, അബ്ദുല്‍ സത്താര്‍, മുഹമ്മദ് ഫൈസല്‍, തിരുവനന്തപുരം സ്വദേശിനി സീംസ് മോള്‍ എന്നിവരാണ് പിടിയിലായത്. റാസല്‍ഖൈമയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തിലാണ് ഇവരെത്തിയത്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ 20 കിലോയോളം സ്വര്‍ണമാണ് കരിപ്പൂരില്‍ നിന്ന് മാത്രമായി പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

SHARE