“ആത്മഹത്യയുടെ വക്കില്‍; തനിക്ക് പങ്കില്ല; മുഖ്യമന്ത്രി കുടുങ്ങില്ല”- ഒളിവിലിരുന്ന് പിണറായിക്ക് ക്ലീന്‍ചിറ്റുമായി സ്വപ്‌ന സുരേഷ്

സ്വര്‍ണകടത്തില്‍ തനിക്ക് പങ്കില്ലെന്ന സ്വപ്നയുടെ വിശദീകരണത്തിന്റെ ശബ്ദരേഖ പുറത്തുവന്നു. തന്റെയും തന്റെ കുടുംബത്തെയും ദ്രോഹിക്കുകയാണെന്ന് സ്വപ്ന സുരേഷ്. ഒളിവിലിരുന്നാണ് മുഖ്യമന്ത്രി പിണറായിക്കും മന്ത്രിമാര്‍ക്കും ക്ലീന്‍ചിറ്റുമായുള്ള സ്വപ്നയുടെ വിശദീകരണത്തിന്റെ ഓഡിയോ പുറത്തുവന്നത്.
ഡിപ്ലോമാറ്റിക് ബാഗേജില്‍ വന്ന സ്വര്‍ണത്തെക്കുറിച്ച തനിക്കറിയില്ല. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് ആവശ്യപ്പെട്ടത് അനുസരിച്ചാണ് കസ്റ്റംസില്‍ വിളിച്ചതെന്നും സ്വപ്‌ന ഓഡിയോയില്‍ പറയുന്നുണ്ട്‌.

എന്റെയും കുടുംബത്തെയും ആത്മഹത്യയുടെ വക്കിലെത്തിച്ചു. ഡിപ്ലോമാറ്റുകളുടെ നിര്‍ദേശപ്രകാരമാണ് ഇടപെട്ടത്. ഒളിവില്‍ പോയത് ഭയം കാരണമാണ്. മുഖ്യമന്ത്രിയെയോ മറ്റ് മന്ത്രിമാരെയും ഇത് ബാധിക്കില്ല.

എല്ലാ മന്ത്രിമാരുമായും ഞാന്‍ സംസാരിച്ചിട്ടുണ്ട്. പിന്നില്‍ എന്താണ് നടന്നത് എന്നാണ് നിങ്ങള്‍ അന്വേഷിക്കേണ്ടത് ഓഡിയോ സന്ദേശത്തില്‍ അവര്‍ പറഞ്ഞു.