തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കാന്‍ എന്‍.ഐ.എ സംഘം യു.എ.ഇയിലേക്കെന്ന് റിപ്പോര്‍ട്ട്. നയതന്ത്ര ബാഗ് ആരാണ് കൈകാര്യം ചെയ്യുന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കാനാണ് എന്‍.ഐ.എ യു.എ.ഇയിലേക്ക് പോകുന്നത്.
ഇതിനായി യു.എ.ഇ സര്‍ക്കാരിന്റെ അനുമതി തേടും. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇത് സംബന്ധിച്ച് വിദേശമന്ത്രാലയവുമായി ചര്‍ച്ച ചെയ്യും.
അതേസമയം, കോവിഡ് മൂലം യുഎഇയിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയേ യുഎഇയിലേക്ക് പോകാനാകൂ.