വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം നടന്ന സ്ഥലത്ത് സരിത്തിനെ കണ്ടിരുന്നു; വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം നടന്ന അപകടസ്ഥലത്ത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കണ്ടെന്ന വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി. ബാലഭാസ്‌കറിന്റെ മരണവുമായി സ്വര്‍ണക്കടത്തിന് ബന്ധമുണ്ടെന്ന് മുന്‍പേ കലാഭവന്‍ സോബി ആരോപിച്ചിരുന്നു.

ഇത് ക്രൈംബ്രാഞ്ച് തള്ളിക്കളയുകയും ചെയ്തിരുന്നു.ഇപ്പോള്‍ മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ കണ്ടപ്പോഴാണ് സരിത്തിനെ തിരിച്ചറിഞ്ഞതെന്നു സോബി പറഞ്ഞു. ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ ദുരൂഹയയുണ്ടെന്ന് മുന്‍പ് തന്നെ സോബി പറഞ്ഞിരുന്നു. അപകടസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ കണ്ടവരെ ഇനിയും തിരിച്ചറിയാനാകുമെന്നും സോബി അന്ന് പറഞ്ഞിരുന്നു.

SHARE