സ്വര്‍ണക്കടത്ത്; കേസ് ഏറ്റെടുത്തതായി എന്‍ഐഎ കോടതിയില്‍


തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസ് ഏറ്റെടുത്തതായി എന്‍ഐഎ കോടതിയില്‍. സാമ്പത്തിക ഇടപാടുകളും ഒപ്പം തീവ്രവാദ ബന്ധവും പ്രത്യേകം അന്വേഷിക്കും. നയതന്ത്ര അധികാരം ദുരുപയോഗപ്പെടുത്തിയുള്ള സ്വര്‍ണക്കടത്തു കേസിനു പുറമെ കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ളതും അന്വേഷണം എങ്ങുമെത്താത്തതുമായ എല്ലാ കേസുകളും അന്വേഷിക്കാനാണ് തീരുമാനം.

സ്വര്‍ണം വന്ന വഴി, പോയ വഴി, അത് ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചോ എന്നീ കാര്യങ്ങളെല്ലാം അന്വേഷിക്കും. ഐബിയും കസ്റ്റംസും ആണ് ഇപ്പോള്‍ ഈ കേസ് അന്വേഷിക്കുന്നത്. എന്‍ഐഎ കൂടി അന്വേഷണത്തിന്റെ ഭാഗമാകുന്നതോടെ പൂര്‍ണമായും ഈ കേസ് കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാവും.

ഏതു സംസ്ഥാനത്തെയും സുരക്ഷയുമായി ബന്ധപ്പെട്ട കേസ്, സംസ്ഥാന അനുമതി കൂടാതെ അന്വേഷിക്കാന്‍ അധികാരമുള്ള ഏജന്‍സിയാണ് എന്‍ഐഎ.

SHARE